2025 പ്ലസ് വൺ ഏകജാലക പ്രവേശനം എപ്പോൾ ചെയ്യാം ?

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025 -26 പ്രധാനപ്പെട്ട വിവരങ്ങൾ



പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി  2025 മേയ് 14 മുതൽ സമർപ്പിക്കാവുന്നതാണ്.

മേയ് 20 ആയിരിക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്മെന്റ് തീയതി : 24/05/2025

ആദ്യ അലോട്ട്മെന്റ് തീയതി   :  02/06/2025

രണ്ടാം അലോട്ട്മെന്റ് തീയതി : 10/06/2025

മൂന്നാം അലോട്ട്മെന്റ് തീയതി : 16/06/2025



 മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

പ്ലസ് വൺ അപേക്ഷ 2024-25 വർഷ വിവരങ്ങൾ താഴെ കൊടുക്കുന്നു

അപേക്ഷകർ hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോംപേജിൽ, 'Create Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ചോദിച്ചത് പോലെ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.

ഹോം പേജിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.

ചോദിച്ചിരിക്കുന്ന  എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.

ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കുക.

Official Website HSE: https://hscap.kerala.gov.in/ 

പൊതുനിർദ്ദേശങ്ങൾ

  • പ്രോസ്പെക്ടസ്സിലെ നിർദ്ദേശങ്ങൾ വിശദമായി വായിച്ചതിന് ശേഷം മാത്രം ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുക.
  • അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായി തന്നെ അപേക്ഷ സമർപ്പിക്കുവാൻ കഴിയും. മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷ സമർപ്പിക്കാം.
  • പത്താം പഠന സ്കീം others' ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് /സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി ( File in pdf format and Size below 100 KB) അപ്ലോഡ് ചെയ്യണം.
  • വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത കോപ്പി ( File in pdf format and size below 100 KB) അപ്ലോഡ് ചെയ്യണം.
  • മറ്റ് അപേക്ഷകർ, അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതില്ല.
  • അപേക്ഷാ സമർപ്പണം ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾക്കായി അവകാശം ഉന്നയിക്കുന്നുണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കേണ്ടതാണ്. പ്രസ്തുത സർട്ടിഫിക്കറ്റിലെ വിവരങ്ങൾ(സർട്ടിഫിക്കറ്റ് നമ്പർ, തീയതി, സർട്ടിഫിക്കറ്റ് നൽകിയ അധികാരി മുതലായവ) ഉൾപ്പെടുത്തേണ്ടതുണ്ട്. 
  • അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
  • അപേക്ഷാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്മെൻറിൽ പ്രവേശനം നേടുന്നതിനായി
  • രേഖകൾ വെരിഫിക്കേഷനായി സമർപ്പിക്കുമ്പോൾ തെറ്റായി വിവരം നൽകി അലോട്ട്മെൻറിൽ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കിൽ അത്തരം അലോട്ട്മെൻറുകൾ റദ്ദാക്കി പ്രവേശനം നഷ്ടപ്പെടുമെന്നുള്ളതിനാൽ.  അപേക്ഷയിൽ വിവരങ്ങൾ ശ്രദ്ധയോടും കൃത്യതയോടും കൂടി നൽകേണ്ടതാണ്.
  • അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അപേക്ഷാ നമ്പർ കൃത്യമായി എഴുതി സൂക്ഷിക്കുക.
  • പ്രവേശന സംബന്ധമായ അറിയിപ്പുകൾ നൽകേണ്ടതിനാൽ ഓൺലൈൻ
  • അപേക്ഷയിൽ വിദ്യാർത്ഥിയുടേയോ രക്ഷാകർത്താവിന്റേയോ മൊബൈൽ നമ്പർ മാത്രം നൽകുക.
  • പ്രോസ്പെക്ടസ്സിലെ അനുബന്ധം 2 ലെ ലിസ്റ്റുകൾ പരിശോധിച്ച് അപേക്ഷകൻ ഏത് കാറ്റഗറിയിൽ വരുന്നു എന്ന് മനസ്സിലാക്കിയ ശേഷം മാത്രം കാറ്റഗറി സെലക്ട് ചെയ്യുക.
  • അലോട്ട്മെൻറുകളും അനുബന്ധ വിവരങ്ങളും അറിയുന്നതിന് അഡ്മിഷൻ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കേണ്ടതാണ്.

അപേക്ഷ ഓൺലൈൻ ആയി ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങൾ.

  • യോഗ്യത പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതുക. സ്കീം, രജിസ്റ്റർ നമ്പർ, പരീക്ഷ എഴുതിയ വർഷം, മാസം എന്നിവ നല്കാൻ ഇത് ആവശ്യം ആണ്.
  • കാറ്റഗറി ശരിയായി രേഖപ്പെടുത്തുക.  പ്രൊസ്പെക്ടസ്സിലെ Appendix 2 അപേക്ഷകൻ കാസ്റ്റ് എന്നിവ അതിനായി ലിസ്റ്റുകളും പരിശോധിക്കുകയും അപേക്ഷകന്റെ കാറ്റഗറി ഏതാണെന്ന് കുറിച്ച് വയ്ക്കുകയും ചെയ്യുക.
  • ബോണസ് പോയിന്റ് ശരിയായി രേഖപ്പെടുത്തുക. ബോണസ് പോയിൻറ്, IED, അപേക്ഷാർത്ഥി രേഖപ്പെടുത്തുന്ന ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്ന മറ്റു എല്ലാ സർട്ടിഫിക്കറ്റുകളും മുൻകൂട്ടി എടുത്ത് വയ്ക്കുക. ഈ രേഖകളിലെ നമ്പർ, തീയതി മുതലായ വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതായി വരും.
  • ശരിയായ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നല്കുക.
  • ഓപ്ഷനുകൾ ശരിയായി നല്കുക. അതിനു വേണ്ടി പ്രോസ്പെക്ടസിലെ സ്കൂൾ കോഴ്സുകളുടെ വിവരം നന്നായി പരിശോധിച്ച ശേഷം പഠിക്കാനാഗ്രഹിക്കുന്ന കോഡ്--കോഴ്സിന്റെ കോഡ് എന്നിവ

ഓപ്ഷൻ 1 : സ്കൂൾ കോഡ് - കോഴ്സ് കോഡ്,

ഓപ്ഷൻ 2 : സ്കൂൾ കോഡ് - കോഴ്സ് കോഡ്,

ഓപ്ഷൻ 3 : സ്കൂൾ കോഡ് - കോഴ്സ് കോഡ്,

ഈ രീതിയിൽ തയ്യാറാക്കിയ ഒരു ഓപ്ഷൻ ലിസ്റ്റ് മുൻകൂട്ടി എഴുതി തയ്യാറാക്കി കൈവശം വയ്ക്കുക.

( സി ബി എസ് ഇ പാസ്സായ അപേക്ഷകർ മാത്സ്  ബേസിക് ആണ് പഠിച്ചതെങ്കിൽ അവർക്ക് കണക്ക് സബ്ജക്ട് വരുന്ന സയൻസ് കോഴ്സുകൾ ഓപ്ഷൻ ആയി ലഭിക്കുന്നതല്ല. )

  • അപേക്ഷ സമർപ്പിക്കുമ്പോൾ സ്ക്രീനിൽ ലഭിക്കുന്ന അപേക്ഷാ നമ്പർ ശരിയായി എഴുതി സൂക്ഷിക്കുക.
  • കാറ്റഗറി, ഓപ്ഷനുകൾ എന്നിവ രേഖപ്പെടുത്തുന്നതിൽ സംശയങ്ങൾ ഉണ്ടെങ്കിൽ സമീപത്തുള്ള സ്കൂളിലെ ഹെല്പ് ഡെസ്കിന്റെ സഹായത്തോടെ അവ രേഖപ്പെടുത്തുക. 

Post a Comment

0 Comments