Applications are invited for BSc Nursing and Allied Health Sciences (Paramedical) courses
2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക്
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നത് :
മെയ് 14 മുതൽ ജൂൺ 7 വരെ
അപേക്ഷ ഫീസ്
ജനറൽ
വിഭാഗത്തിന് 800 രൂപ
SC/ST വിഭാഗത്തിന് 400 രൂപ
അപേക്ഷ ഫീസ് ഓൺലൈൻ ആയോ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖാ വഴിയോ മെയ് 14 മുതൽ ജൂൺ 4 വരെ ഫീസ് ഒടുക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവിടെ വിശദീകരികുന്നു.
- അപേക്ഷകർ ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനായി പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (JPEG ഫോർമാറ്റിൽ ഉള്ളത്) ആവശ്യമുള്ളപക്ഷം അപേക്ഷകന്റെ സർട്ടിഫിക്കറ്റുകളുടെ പൂർണവും വ്യക്തതയോടെ സ്കാൻ ചെയ്തെടുത്ത ഡിജിറ്റൽ കോപ്പി എന്നിവ കരുതേണ്ടതാണ്. മൊബൈൽ നമ്പർ, സാധുവായ ഇമെയിൽ ഐഡി എന്നിവ ഉണ്ടായിരിക്കണം. ഓൺലൈനായി രജിസ്റ്റർ ചെയ്ത മൊബൈൽ അപേക്ഷാ സമർപ്പണത്തിനുശേഷം നമ്പർ ഇമെയിൽ എന്നിവ മാറ്റുവാൻ അനുവദിക്കുന്നതല്ല.
- അപേക്ഷയുടെ അന്തിമ സമർപ്പണത്തിനു മുൻപായി ആവശ്യമുള്ള ക്ലെയിമുകൾ നൽകേണ്ടതും അതിനു ആധാരമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതുമാണ്. അന്തിമ സമർപ്പണത്തിനുശേഷം പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കുമ്പോൾ ഫോട്ടോ, ഒപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവ ശരിയായ രീതിയിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. അപ്ലോഡ് ചെയ്ത രേഖകൾ അപേക്ഷകൻ പരിശോധിച്ച് അവ വ്യക്തമാണോ എന്ന് ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യം അപേക്ഷകന്റെ ഹോം പേജിൽ ലഭ്യമാണ്.
- സംവരണ ആനുകൂല്യം ലഭിക്കുന്നതിന് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും, മറ്റ് അർഹതയുള്ള സമുദായത്തിൽപ്പെട്ട (OEC) അപേക്ഷകരും വില്ലേജ് ഓഫീസിൽ നിന്നുള്ള സർക്കാർ പഠനാവശ്യങ്ങൾക്കായി (State Education purpose) നൽകുന്ന നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ജോലി ആവശ്യത്തിനും, കേന്ദ്ര ആവശ്യത്തിനുളളതോ, മറ്റേതെങ്കിലും ആവശ്യത്തിനായോ നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നതല്ല. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമെ വിദ്യാർത്ഥി ആവശ്യപ്പെട്ട സംവരണവിഭാഗം അന്തിമമായി അനുവദിക്കുകയുള്ളൂ.
- SC/ST വിഭാഗക്കാർ തഹസീൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
- നോൺ ക്രീമിലെയറിൽ പെടാത്ത OEC വിഭാഗക്കാർ വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
- SC/ST/OEC വിഭാഗക്കാർ ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർ കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
- മിശ്ര വിവാഹിതരിൽ ഒരാൾ SC/ST വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് SC/ST വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന ഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസീൽദാർ നൽകുന്ന മിശ്ര വിവാഹ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
- വിദ്യാർത്ഥികളുടെ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടുള്ള സ്കൂൾ സർട്ടിഫിക്കറ്റ്/ ജനന സർട്ടിഫിക്കറ്റ്/നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/ പാസ്പോർട്ട് എന്നിവ നേറ്റിവിറ്റി തെളിയിക്കുന്നതിനായി പരിഗണിക്കുന്നതാണ്.
- സാമ്പത്തികമായും പിന്നോക്കം നൽകുന്ന സംവരണേതര വിഭാഗത്തിൽ (EWS) സംവരണാനുകൂല്യം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസർ നൽകുന്ന Income & Asset (വരുമാന പരിധി 4 ലക്ഷം) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ AAY/PHH സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
- സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ന്യൂനപക്ഷ സമുദായങ്ങൾക്കായി (മുസ്ലീം കൃസ്ത്യൻ) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതിനായി നോൺ ക്രീമിലെയർ വിഭാഗത്തിൽ പെടാത്തവർ വില്ലേജ് ഓഫീസറിൽ നിന്നും സമുദായ മൈനോരിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
- NRI ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷകർ G.O (MS) No.243/2014/H&FWD dated 06.08.2014) പ്രകാരം ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ NR സ്പോൺസർ സർട്ടിഫിക്കറ്റ്, സ്പോൺസറുടെ പാസ്പോർട്ടിന്റെ കോപ്പി, റവന്യൂ അധികാരികളിൽ നിന്നും ലഭിച്ച റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതും മറ്റ് സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
- പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന പ്രകാരം മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫീസ് ആനുകൂല്യത്തിന് അർഹതയുള്ള അപേക്ഷകൾ ഓൺലൈൻ അപേക്ഷാ സമർപ്പിക്കുമ്പോൾ മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്.
- ശാരീരിക വൈകല്യമുള്ള (Persons with Disability) ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ UDID card/ഡിസെബിലിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷാസമർപ്പണവേളയിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. മിനിമം 40% ഡിസെബിലിറ്റിയുള്ള അപേക്ഷകരെയാണ് ഈ സീറ്റു കളിലേക്ക് പരിഗണിക്കപ്പെടുന്നത്.
- സ്പോർട്സ് ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് സഹിതം സെക്രട്ടറി, സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ അപേക്ഷാ സമർപ്പണത്തിന്റെ അവസാനതീയതിക്ക് മുൻപായി അയച്ചുകൊടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം സ്പോർട്സ് ക്വാട്ടാ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതല്ല.
Official Website : https://lbscentre.in/
Applications are invited for BSc Nursing and Allied Health Sciences (Paramedical) courses
0 Comments