ഈ ചുമരുകൾ ഇല്ലായിരുന്നെങ്കിൽ അന്ന് അമ്മ മരിക്കില്ലയിരിന്നു - ജാക്കി ഷെറോഫ്
ജാക്കി
ഷെറോഫ് ഹിന്ദി സിനിമയിലെ സൂപ്പർ സ്റ്റാർ ഒരു ഇൻറർവ്യുവിൽ പറയുകയുണ്ടായി. “പണ്ട് സിനിമയിൽ
വരുന്നതിനു മുൻപ് മുംബൈയിയിൽ എല്ലാരും കൂടി ചെറിയ മുറിയിൽ ആയിരിന്നു ജീവിച്ചിരിന്നത് ,ആ മുറിയിൽ
തന്നെയാണ് രാത്രി എല്ലാവരും ഞാനും സഹാദരനും
അമ്മയും അപ്പനും ഒരു മുറിയിൽ ആണ് കിടന്നിരുന്നത്
ഞാനൊന്ന് ചുമച്ചാൽ മറ്റുള്ളവർ അത് കേട്ട് ഉണരും അമ്മ ചോദിക്കും മോനേ എന്ത് പറ്റി എന്ന്,
അതുപോലെ അമ്മ ചുമച്ചാൽ ഞങ്ങൾ എണീറ്റ് അമ്മയോട് ചോദിക്കുമായിരിന്നു എന്ത് പറ്റിയെന്ന്
വെള്ളംവേണോ എന്ന് ചോദിക്കും എടുത്ത് കൊടുക്കുമായിരിന്നു” .
“പിന്നീട്
സിനിമയിൽ വന്നു പൈസ ആയി വല്യ വീട് വാങ്ങി അമ്മയ്ക്കും എല്ലാവർക്കും പ്രത്യേകം മുറികളായി
ഞാൻ എന്റെ മുറിയിൽ, അമ്മയ്ക്ക് വേറെ ബെഡ് റൂം. എനിക്ക് അതിൽ വളരെ സന്തോഷമായിരിന്നു കാരണം എനിയ്ക്ക് അമ്മയ്ക്കു സ്വന്തമായി ഒരു റൂം കൊടുക്കാൻ സാധിച്ചതിൽ പക്ഷേ അമ്മയ്ക്കും
എനിക്കും നടുവിൽ ഒരു ചുമര് വന്നു അമ്മ അമ്മയുടെ മുറിയിൽ ഞാൻ എന്റെ മുറിയിൽ. ഒരു ദിവസം
രാത്രിയിൽ അമ്മയ്ക്ക് ഹർട്ട്അറ്റാക്ക് വന്നു രാവിലെ നോക്കിയപ്പോൾ അമ്മ മരിച്ചിരിന്നു. രാത്രിയിൽ അമ്മ ചുമച്ചുണ്ടാകണം, സഹായത്തിനു വിളിച്ചിട്ടുണ്ടാകണം
പക്ഷേ കേട്ടില്ല. ഈ ചുമരുകൾ ഇല്ലായിരുന്നെങ്കിൽ അന്ന് എന്റെ അമ്മ മരിക്കില്ലയിരിന്നു. പൈസ ആയി വലിയ വീടുകൾ
വച്ചു ഒരു വീടിനുള്ളിൽ തന്നെ പല ചുമരുകൾക്കുള്ളിലായി നമ്മുടെ ജീവിതങ്ങൾ”.
0 Comments