Birth Certificate -ജനന സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം.

 

Birth Certificate -ജനന സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം.

 


കെ സ്മാർട്ട് എന്ന സൈറ്റിൽ നിന്നും Birth Certificate -ജനന സർട്ടിഫിക്കറ്റ് എങ്ങനെ ഈസി ആയി ഡൗൺലോഡ് ചെയ്ത് എടുക്കാം എന്ന് നോക്കാം. അതിനായി  Google Chrome ഓപ്പൺ ചെയ്ത് K SMART എന്ന് ടൈപ്പ് ചെയ്യുക. (K SMART ഇവിടെ ക്ലിക്ക് ചെയ്യുക) കെ സ്മാർട്ട് സൈറ്റ് ഓപ്പൺ ആയതിനു ശേഷം താഴോട്ട് സ്ക്രോൾ ചെയ്യുക.  അവിടെ Find Certificate എന്ന് കാണാൻ സാധിക്കും അതിൽ ടച്ച് ചെയ്തു ഓപ്പൺ ചെയ്യുക. ഇതിൽ ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, കോമൺ മാരേജ് സർട്ടിഫിക്കറ്റ്, ഹിന്ദു  മാരേജ് സർട്ടിഫിക്കറ്റ് എന്നീ സർട്ടിഫിക്കറ്റുകൾ കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യാതെ തന്നെ ലഭിക്കുന്നതാണ്. 

ഇതിൽ നമുക്ക് ആവശ്യമുള്ള സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കുക. ഇവിടെ ജനന സർട്ടിഫിക്കറ്റിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. 

ബർത്ത് സർട്ടിഫിക്കറ്റിൽ ടച്ച് ചെയ്ത് ഓപ്പൺ ചെയ്യുമ്പോൾ അവിടെ മുകളിലായി രണ്ട് ടാബ് കാണുന്നതാണ് Normal Search And Smart Search എന്ന്. 



Normal Search

അതിൽ നോർമൽ സെർച്ച് സെലക്ട് ചെയ്യുമ്പോൾ ആദ്യം District- ജനിച്ച ആൾ ഏത്  ഡിസ്ട്രിക്ട് ആണോ അത് സെലക്ട് ചെയ്യുക അതിനുശേഷം അടുത്തത് Local Body Type- ഇവിടെ ജനിച്ച സ്ഥലം ഗ്രാമപഞ്ചായത്താണോ മുനിസിപ്പാലിറ്റി ആണോ അതോ മുനിസിപ്പൽ കോർപ്പറേഷൻ ആണോ എന്ന് സെലക്ട് ചെയ്യണം.

Local Body - ഇവിടെ നമ്മൾ തെരഞ്ഞെടുത്ത ലോക്കൽ ബോഡി ടൈപ്പിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പേരുകൾ കാണാൻ സാധിക്കും അതിൽ നമ്മൾ ജനിച്ച സ്ഥലത്തിൻറെ പേര് സെലക്ട് ചെയ്യുക. Sex - ഇവിടെ ജനിച്ച ആള്‍ Male, Female, Transgender, Unidentified എന്നിങ്ങനെ നാല് തരത്തിൽ സെലക്ട് ചെയ്യാൻ സാധിക്കും. Date Of Birth - ജനിച്ച ദിവസം മാസം വർഷം എന്നിവ ശരിയായി കൊടുക്കുക, Mother's Name - ഇവിടെ അമ്മയുടെ പേരിൻറെ ആദ്യത്തെ മൂന്ന് അക്ഷരമോ അല്ലെങ്കിൽ പേര് മുഴുവനായോ അല്ലെങ്കിൽ അമ്മയുടെ പേരിൻറെ മിഡിൽ പേര് അവസാനത്തെ പേരോ കൊടുത്ത് സെർച്ച് ചെയ്യാവുന്നതാണ്. 



Smart Search

സ്മാർട്ട് സെർച്ചിൽ സെർച്ച് ചെയ്യുമ്പോൾ നമ്മുടെ കയ്യിൽ ഡോക്യുമെന്റ്സിന്റെ നമ്പർ ഉണ്ടായിരിക്കണം. സ്മാർട്ട് സെർച്ചിൽ  ജനിച്ച വ്യക്തിയുടെ  ഡിസ്ട്രിക്റ്റും ലോക്കൽ ബോഡി ടൈപ്പിൽ ഗ്രാമപഞ്ചായത്ത്മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയിൽ  ഒരെണ്ണം സെലക്ട് ചെയ്തു അടുത്ത ലോക്കൽ ബോഡിയിൽ കാണുന്ന സ്ഥലപ്പേരും സെലക്ട് ചെയ്തതിന് ശേഷം നമുക്കറിയാവുന്ന ആപ്ലിക്കേഷൻ നമ്പർ സർട്ടിഫിക്കറ്റ് നമ്പർ ഇവയിൽ ഏതെങ്കിലും ഒന്ന് കൊടുത്തുകൊണ്ട് സെർച്ച് ചെയ്യാവുന്നതാണ്

ഇത്രയും  വിവരങ്ങൾ കൊടുത്ത് സെർച്ച് ചെയ്യുമ്പോൾ  സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ താഴെ തന്നെ ഡീറ്റെയിൽസ് കാണാവുന്നതാണ് അവിടെ കണ്ണിൻറെ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മുടെ സർട്ടിഫിക്കറ്റ് കാണാവുന്നതാണ് അത് സേവ് ചെയ്യുകയോ പ്രിൻറ് ചെയ്തു എടുക്കുകയും ചെയ്യാം.

  രീതി ഉപയോഗിച്ചുതന്നെ മരണ സർട്ടിഫിക്കറ്റും മാരേജ് സർട്ടിഫിക്കറ്റും എടുക്കാവുന്നതാണ്.





Post a Comment

0 Comments