LAST SEEN AND ONLINE
നിങ്ങള്‍ അവസാനമായി വാട്ട്സപ്പ് തുറന്ന് നോക്കിയത് മറ്റുള്ളവര്‍ അതായത് നിങ്ങളുടെ ഫ്രണ്ട് അല്ലെങ്കില്‍ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ കാണണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ വാട്സപ്പില്‍ ഈ സെറ്റിംഗ് ഒന്ന് മാറ്റിയാല്‍ മതി അത് എന്താണെന്നു നോക്കാം.
വാട്സപ്പ് ഓപ്പണ്‍ ചെയ്യുക സൈഡിലായി മൂന്ന് ഡോട്സ് കാണും അതില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ SETTINGS എന്ന് കാണും അത് ടച്ച് ചെയ്തു ഓപ്പണ്‍ ചെയ്യുക. അത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ PRIVACY എന്നെഴുതിയിരിക്കുന്നത് കാണാം . അത് ടച്ച് ചെയ്തു ഓപ്പണ്‍ ആക്കുക.
അവിടെ ആദ്യം തന്നെ കാണാന്‍ സാധിക്കും Who can see my personal info എന്ന് ഇവിടെ നമ്മുടെ Personal ആയിട്ടുള്ള വിവരങ്ങള്‍ ആരൊക്കെ കാണണം എന്ന് നമുക്ക് തീരുമാനിക്കാന്‍ സാധിക്കും.
ഇവിടെ നമ്മള്‍ നോക്കുന്നത് ഓണ്‍ലൈനില്‍ നമ്മള്‍ ഉണ്ടായിരിന്നു എന്നുള്ളത് മറ്റുള്ളവര്‍ അറിയരുത് അതിന് വേണ്ടിയാണു. അതിനായി PRIVACY യില്‍ ആദ്യം കാണുന്ന LAST SEEN AND ONLINE എന്നുള്ളത് ടച്ച് ചെയ്ത്ഓപ്പണ്‍ ആക്കുക. ഓപ്പണ്‍ ആകുമ്പോള്‍ അവിടെ Who can see my last seen എന്ന് കാണാന്‍ സാധിക്കും. അതിന്റെ താഴെയായി
- Everyone
- my contacts
- my contacts except
- nobody
ഇതില്‍ നിന്നും ഒന്ന് നമുക്ക് സെലക്ട് ചെയ്യാന്‍ സാധിക്കും. നമ്മള്‍ അവസാനമായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് മറ്റുള്ളവര്‍ അറിയണ്ട എങ്കില്‍ Nobody എന്ന് സെലക്ട് ചെയ്യുക.
Simple steps:
WhatsApp -------3 Dots--------- Settings------- Privacy---------Last seen and online---( Select any one)
0 Comments