നമ്മുടെ മനസ്സും ചിന്തകളും മാറണം
ഒരു ദിവസം വലിയ പണക്കാരിയായ സ്ത്രീ ചന്തയില്‍ വന്ന് ഒരു മുട്ട വിൽപനക്കാരനോട് ചോദിക്കുന്നു: "നിങ്ങൾ ഈ മുട്ട എത്ര രൂപയ്ക്കാണ് വില്‍ക്കുന്നത്?
വിൽപ്പനക്കാരൻ പറഞ്ഞു, മാഡം, നിങ്ങൾ ആവശ്യപ്പെടുന്ന വിലയ്ക്ക് ഞാനിത് തരാം, കാരണം ഞാൻ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല, ഇത് എനിക്ക് ഒരു നല്ല തുടക്കമാണ്. ഈ മുട്ടകള്‍ വിറ്റ് പൈസ കൊണ്ട് വേണം എന്‍റെ കുടുംബം കഴിയാന്‍ എനിക്ക് ഇത് ആവശ്യവുമാണ്. അവൾ പറഞ്ഞ വിലയ്ക്ക് മുട്ട വാങ്ങിയിട്ടവൾ, താൻ വിജയിച്ചു എന്ന ഭാവത്തിൽ പുറത്തേക്ക് പോയി.
അവൾ അവളുടെ സുഹൃത്തിനൊപ്പം അവളുടെ വിലയേറിയ കാറിൽ കയറി ഒരു വിദേശ റെസ്റ്റോറന്റിലേക്ക് പോയി. അവളും അവളുടെ സുഹൃത്തും അവർക്ക് തോന്നിയത് എല്ലാം ഓർഡർ ചെയ്തു. കുറച്ചൊക്കെ അവർ കഴിച്ചു, വാങ്ങിയതിൽ പലതും ഉപേക്ഷിച്ചു. അവർക്ക് 800 രൂപ ബിൽ ആയി. 800 രൂപ ആയ ബില്ലിന് അവർ 1000 രൂപ അടച്ചു. ബാക്കിയുള്ളത് ടിപ്പായി സൂക്ഷിച്ചു കൊള്ളാൻ അവർ റെസ്റ്റോറന്റ് ഉടമയോട് പറഞ്ഞു.
റെസ്റ്റോറന്റ് ഉടമയ്ക്ക് അത് വളരെ സാധാരണമായി തോന്നിയേക്കാം, എന്നാൽ മുട്ട വിൽക്കുന്നയാളോട് അവൾ ചെയ്തതോ , അത് ഉയർത്തുന്ന ചോദ്യം ഇതാണ്:
ദാരിദ്ര്യമുള്ളവരിൽ നിന്ന് വാങ്ങുമ്പോൾ നമുക്ക് അധികാരമുണ്ടെന്ന് എപ്പോഴും കാണിക്കുന്നത് എന്തുകൊണ്ട്?
എന്നാൽ നമ്മുടെ ഔദാര്യം ഒരിക്കലും ആവശ്യമില്ലാത്തവരോട് നാം എന്തിനാണ് ഉദാരമനസ്കത കാണിക്കുന്നത്?
നമുക്ക് ആവശ്യമില്ലെങ്കിലും നാം പാവപ്പെട്ടവരിൽ നിന്ന് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങണം . "കുറച്ചെന്തെങ്കിലുമൊക്കെ പൈസ കൂടുതൽ കൊടുക്കണം., ഇത് മാന്യതയിൽ പൊതിഞ്ഞ ദാനമാണ്."
നമ്മള്‍ ഒരു വലിയ മാളുകളില്‍ പോയാല്‍ ഒരിക്കലും വില പേശില്ല ബില്ലില്‍ എന്താണോ അത് കൊടുത്ത് വളരെ മാന്യംആയി ഇറങ്ങി പോകും . എന്നാല്‍ ആ സ്ഥാനത് ഒരു പവപെട്ടവന്റെ കടയില്‍ പോയാല്‍ കടക്കാരന്‍ വളരെ കുറഞ്ഞ വില പറഞ്ഞാലും അതില്‍ നിന്നും കുറച്ച് കൂടി വില കുറച്ച് മേടിക്കാന്‍ ശ്രമിക്കും.
ഇത് നമ്മുടെ മനസ്സിന്‍റെ പ്രശ്നമാണ് നമ്മുടെ മുന്‍പിലുള്ള വ്യക്തി സ്യൂട്ടും കോട്ടും ഇട്ട് ഇംഗ്ലീഷും കൂടി പറഞ്ഞാല്‍ നമ്മള്‍ വളരെ വിനയത്തോട് ബഹുമാനം കൊടുത്ത് സംസാരിക്കും എന്നാല്‍ ആ സ്ഥാനത്ത് കൈലി ഉടുത്ത ഒരു വഴി പോക്കനോട് സംസാരിക്കുന്നതും വേറെ ഒരു രീതിയിലായിരിക്കും.
ഇത് തന്നെയാണ് വലിയ മാളുകളിലും വഴിയോര കച്ചവടകാരുടെ അടുത്തും സംഭവിക്കുന്നതും. രണ്ടും കച്ചവടകാര്‍ ആണ്.
0 Comments