K Smart - Link my building എങ്ങനെ ചെയ്യാമെന്ന് നോക്കാം
K
SMART സൈറ്റിൽ നമ്മുടെ ഉടമസ്ഥതയിലുള്ള വീട്/ ബിൽഡിംഗ് എങ്ങനെ ലിങ്ക്
ചെയ്യാമെന്ന് നോക്കാം.
അതിനായി ആദ്യം കെ സ്മാർട്ട് സൈറ്റിൽ രജിസ്ട്രേഷൻ
ചെയ്ത് ലോഗിൻ ചെയ്യേണ്ടതായിട്ടുണ്ട്. അത് എങ്ങനെ രജിസ്ട്രേഷൻ ചെയ്യാമെന്ന് താഴെ
കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മനസ്സിലാക്കാൻ സാധിക്കും.
ലോഗിൻ
ചെയ്തതിനുശേഷം New
application ഓപ്പൺ ചെയ്യുക. കമ്പ്യൂട്ടറിൽ ആണെങ്കിൽ ഇടതു സൈഡിൽ Property
Tax എന്ന് കാണാൻ സാധിക്കും. മൊബൈൽ
ആപ്പ് ഓപ്പൺ ചെയ്യുകയാണെങ്കിൽ സ്ക്രീനിൽ തന്നെ Link building എന്ന് കാണാൻ സാധിക്കും. മൊബൈൽ
ആപ്പ് കമ്പ്യൂട്ടറിലും ബാക്കിയുള്ള സ്റ്റെപ്പ്സ് ഒരുപോലെ ആയതിനാൽ
ഇവിടെ
കമ്പ്യൂട്ടറിൽ എങ്ങനെ ചെയ്യുന്നതെന്ന് നോക്കാം പ്രോപ്പർട്ടി ടാക്സ് ഓപ്പൺ
ചെയ്യുമ്പോൾ Assessment
Services എന്നൊരു ടാബ് കാണാൻ സാധിക്കും അവിടെ പ്ലസ് ചിഹ്നത്തിൽ മൗസ്
കൊണ്ടുവരുമ്പോൾ Link my building എന്നും കാണാൻ സാധിക്കും അത്
ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക.
ലിങ്ക്
മൈ ബിൽഡിംഗ് ഓപ്പൺ ആയതിനു ശേഷം നമ്മുടെ ബിൽഡിംഗ് നിൽക്കുന്ന സ്ഥലത്തിൻറെ വിവരങ്ങൾ
ശരിയായി നൽകണം. ഡിസ്ട്രിക്ട്,
ലോക്കൽ ബോഡി ടൈപ്പ്, ലോക്കൽ ബോഡി നെയിം, വാർഡ് നമ്പർ, ഡോർ നമ്പർ എന്നിവ ശരിയായി
കൊടുത്തതിനുശേഷം സെർച്ച് ചെയ്യുക.
താഴെത്തന്നെ
വീടിൻറെ ഉടമയുടെ പേര് വിവരങ്ങൾ താഴെ കാണുന്നതാണ് അതിനുശേഷം ലിങ്ക് ഓണർ എന്നതിൽ
ക്ലിക്ക് ചെയ്ത് OTP വെരിഫിക്കേഷൻ നടത്തേണ്ടതാണ്. ഇതിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ളത് വീടിൻറെ
ഡീറ്റെയിൽസ് കൊടുത്തപ്പോൾ കിട്ടിയ ഓണറുടെ പേര് ആധാർ കാർഡിലെ പേരും ഒരുപോലെ
ആയിരിക്കണം അതല്ല എങ്കിൽ One and same
സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് അതും കൂടി അപ്‌ലോഡ് ചെയ്യണം.
അതിനുശേഷം
Preview നോക്കി എല്ലാം ശരിയാണെങ്കിൽ Declaration ചെയ്തു OTP വെരിഫിക്കേഷൻ നടത്തിയ ശേഷം സബ്മിറ്റ് ചെയ്യാം ഒന്ന് രണ്ട്
ദിവസങ്ങൾക്കുള്ളിൽ ബിൽഡിംഗ് Link ആകുന്നതാണ്.
ബിൽഡിംഗ്
ലിങ്ക് ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ
ബിൽഡിങ്ങിന് ഒരു യൂണിക് നമ്പർ ലഭിക്കുന്നു. കൂടാതെ ഓണർ ഷിപ്പ് സർട്ടിഫിക്കറ്റിന്
പകരമായും ഇത് ഉപയോഗിക്കാം. സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ പ്രത്യേക ഫീസ്
ഈടാക്കുന്നില്ല. ഈ സർട്ടിഫിക്കറ്റിൽ നമ്മുടെ ബിൽഡിങ്ങിന്റെ/ വീടിന്‍റെ എല്ലാ
വിവരങ്ങളും നൽകിയിട്ടുണ്ട്. ( വീടിന്‍റെ സ്ക്വയർ മീറ്റർ, വീടിന്‍റെ
പഴക്കം, എത്ര നില ബിൽഡിംഗ് ആണെന്നുള്ളത് കൂടാതെ നമ്മൾ
അടയ്ക്കുന്ന പ്രോപ്പർട്ടി ടാക്സ് തുക)
0 Comments