നോർക്ക കെയർ -പ്രവാസി മലയാളികൾക്കും കുടുംബത്തിനുമായുള്ള ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി

 


നോർക്ക കെയർ -പ്രവാസി മലയാളികൾക്കും കുടുംബത്തിനുമായുള്ള ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി 



പ്രവാസി മലയാളികൾക്കും കുടുംബത്തിനുമായുള്ള ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് നോർക്ക കെയർ. 18നും 70നും ഇടയിൽ പ്രായമുള്ള വിദേശത്തും കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കുള്ളിലും ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ഇതിൽ എൻറോൾ ചെയ്യാം. ഇതിനായി നോർക്ക ID CARD /NRK ID CARD അല്ലെങ്കില്‍ സ്റ്റുഡന്റ് ID CARD ആവശ്യമാണ്. പ്രവാസി മലയാളി എന്നത് കൊണ്ട് ഉദേശിക്കുന്നത് വിദേശത്ത് താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ പ്രവാസി മലയാളി ആയിരിക്കണം. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും അപേക്ഷിക്കാം

പ്രവാസികേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും നോർക്ക കെയറിലൂടെ ലഭിക്കും. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് ക്യാഷ് ലെസ്സ്  ചികിത്സ ഇതുവഴി ഉറപ്പാക്കും. കുറഞ്ഞ പ്രീമിയമേയുള്ളൂ എന്നതും പ്രത്യേകതയാണ്.

norkaroots.kerala.gov.in എന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക

വെബ്സൈറ്റ് മുഖേന ഓൺലൈനായി NRK ID ഉപയോഗിച്ച് ജോയിൻ ചെയ്യാം. വിവരങ്ങൾ സമർപ്പിച്ച്, പ്രിമീയം നൽകി, പദ്ധതിയിൽ അംഗമാവാം.

Policy Registration Period: 22 September – 21 October 2025

Policy Effective Date: 1 November 2025

Premium (including GST):

Family Floater: Spouse + 2 children (up to 25 years) – ₹13,411

Individual (18–70 years): ₹8,101

Additional child (below 25 years): ₹4,130

Policy Term: 1 year (renewable) 

Coverage: 

Death: 100% of sum insured + Repatriation

Within India: ₹25,000

Outside India: ₹50,000

Permanent/total disability: 100% coverage

Permanent/partial disability: As per policy schedule

NORKA Care Highlights

Coverage for pre-existing diseases

No waiting period (30 days waived)

60 days claim submission window

Cashless service in 14,000+ hospitals across India

Post a Comment

0 Comments