സിവിൽ സർവീസ് പരീക്ഷ പരിശീലനം

 

സിവിൽ സർവീസ് പരീക്ഷ പരിശീലനം

 


തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. കോഴ്സ് കാലാവധി ഒരു വർഷം. പൊതു വിഭാഗ വിദ്യാർഥികൾക്ക് ഫീസ് 50,000 രൂപ ആണ്. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/ kileiasacademy സന്ദർശിക്കുക. ഇമെയിൽ kilecivilservice@gmail.com. വാട്സ് ആപ്പ്: 8075768537. ഫോൺ: 0471-2479966, 8075768537. 

രജിസ്റ്റർ ചെയ്യുന്നതിന്  ചുവടെ കാണുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക https://forms.gle/ED1xqzvT2myqog237

പരിശീലന വേദി

 കിലെ  ഐ.എ.എസ് അക്കാഡമി, കൈതമുക്ക്,

 തിരുവനന്തപുരം

കോഴ്സ് കാലാവധി

ഒരു  വർഷം. 2025 ജൂൺ ആദ്യ വാരം ക്ലാസ്  ആരംഭിക്കുന്നു

അടിസ്ഥാന യോഗ്യത

 ഏതെങ്കിലും  വിഷയത്തിലുള്ള ബിരുദം. 

അവസാന വർഷ ബിരുദ  വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

കോഴ്സ് ഫീസ്

50,000/- രൂപ

കോഷൻ ഡിപ്പോസിറ്റ്

2,000/- രൂപ  (തിരികെ ലഭിക്കുന്നതാണ് )

ഫീസിളവ്

കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർ (മക്കൾ / ഭാര്യ / ഭർത്താവ് / സഹോദരൻ / സഹോദരി) വെൽഫെയർ ബോർഡുകളിൽ നിന്നുമുള്ള ഡിപെൻഡെൻസി സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാൽ 50% ഫീസിളവ് ലഭിക്കും.(ഫീസ് 25,000/- രൂപ)

 

സംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് 40% ഫീസിളവ് ലഭിക്കും.(ഫീസ് 30,000/-രൂപ)

ഫീസ് റീഇംപേഴ്സ്മെൻറ്

ചില വെൽഫെയർ ബോർഡുകളിൽ നിന്നും ഫീസ് റീഇംപേഴ്സ്മെൻറ് നൽകുന്നുണ്ട്.

ഹോസ്റ്റൽ സൗകര്യം

അക്കാഡമിക്ക് സ്വന്തമായി ഹോസ്റ്റൽ ഇല്ല, എന്നാൽ സമീപ പ്രദേശത്തുള്ള ഹോസ്റ്റലുകളിൽ താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നതാണ്.

പ്രവേശന മാനദണ്ഡം

പരീക്ഷ / അഭിമുഖം





Post a Comment

0 Comments