വിധവകളായ സ്ത്രീകൾക്കായി സഹായഹസ്തം പദ്ധതി
കേരളത്തിൽ വിധവകളാകുന്ന സ്ത്രീകളുടെ
എണ്ണം കൂടി വരുന്നതായി
കണക്കുകൾ സൂചിപ്പിക്കുന്നു.
ചെറുപ്രായത്തിൽ വിധവകളാകേണ്ടി വരുന്ന സ്ത്രീകൾക്ക് അവരുടെ കുട്ടികളുടെ സംരക്ഷണം,
വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന കുടുംബത്തിലെ വിധവകളായ സ്ത്രീകൾക്ക് നിലവിൽ
വിധവ പെൻഷൻ മാത്രമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം
നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ
സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ
സഹായമായി 30,000/- രൂപ അനുവദിക്കുന്ന ‘സഹായഹസ്തം'
എന്ന പദ്ധതി സൂചന പ്രകാരം 2018-19 വർഷം മുതൽ
നടപ്പിലാക്കി വരുന്നു. ജില്ലയിൽ 10 പേർക്കാണ് സഹായം
അനുവദിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
അപേക്ഷിക്കുന്നതിനായി https://schemes.wcd.kerala.gov.in/ സന്ദർശിക്കുക. അവസാന തീയതി 2025 ഒക്ടോബർ 1.
1. ഒരു ലക്ഷം രൂപയിൽ
താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽ താഴെ പ്രായമുള്ള
വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള പദ്ധതിയാണ് സഹായഹസ്തം
2. ഈ പദ്ധതി കേരള
സംസ്ഥാനത്തിന് മുഴുവൻ ബാധകമായിരിക്കും.
3. സംസ്ഥാന ഗവൺമെന്റ്
ഉത്തരവ് പുറപ്പെടുവിച്ച് 11.09.2018 തീയതി മുതൽ ഈ പദ്ധതി
നിലവിൽ വന്നിട്ടുള്ളതാണ്.
4. തൊഴിൽ സംരംഭം
ആരംഭിക്കുന്നതിന് ഒറ്റത്തവണ ഗ്രാന്റായി 30,000/- രൂപ
അനുവദിക്കുന്നു.
5. ജില്ലാതല
മോണിറ്ററിംഗ് ആന്റ് ഇവാല്യൂവേഷൻ കമ്മിറ്റി അംഗീകരിക്കുന്ന ജില്ലയിലേയും 10 പേർക്ക് വീതം ധനസഹായം അനുവദിക്കുന്നു.
അപേക്ഷിക്കേണ്ട വിധം
• www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
• പൊതുജന പദ്ധതികൾ
അപേക്ഷാ പോർട്ടൽ എന്ന വെബ് പേജിൽ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവിൽ
ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന വെബ് പേജ് എങ്ങനെ
പ്രവർത്തിക്കുന്നു എന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള
പേജ് തുറന്നു വരും. അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് അപേക്ഷിക്കാവുന്നതാണ്.
യൂസർ മാന്വൽ www.schemes.wed.kerala.gov.in എന്ന വെബ്സൈറ്റിൽ
ലഭ്യമാണ്.
അർഹത മാനദണ്ഡം
1. സാമ്പത്തികമായി
പിന്നോക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള
വിധവകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ
2. സംരംഭം ഒറ്റയോ
ഗ്രൂപ്പായോ (വനിത കൂട്ടായ്മ, കുടുംബശ്രീ, വിധവ സംഘം etc.) നടത്താവുന്നതാണ്. ഒരു ജില്ലയിൽ
നിന്നും പരമാവധി 10 പേർക്ക് ധനസഹായം നൽകുന്നു.
3. കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിത കുട്ടായ്മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം (BPL) മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന നൽകേണ്ടതാണ്)
4. ഗുണഭോക്താവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം (BPL)മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന നൽകേണ്ടതാണ്)
5. 18 വയസ്സിൽ
താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾക്ക് മുൻഗണന നൽകുന്നതാണ്.
6. ഭിന്നശേഷിക്കാരായ
മക്കളുള്ളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണന
നൽകുന്നതാണ്.
7. ആശ്വാസകിരണം പെൻഷൻ,
വിധവ പെൻഷൻ എന്നിവ ലഭിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
8. തദ്ദേശസ്വയംഭരണ സ്ഥാപനം
വഴിയോ മറ്റ് സർക്കാർ തലത്തിലോ സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള
വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല.
9. സഹായഹസ്തം പദ്ധതി
പ്രകാരം മുൻവർഷം ധനസഹായം ലഭിച്ചവർ അപേക്ഷിക്കുവാൻ പാടുള്ളതല്ല.
10. മുൻവർഷം
അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാതിരുന്ന അർഹരായ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ അവർക്ക്
മുൻഗണന നൽകേണ്ടതാണ്.
അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ട
രേഖകൾ
1. തിരിച്ചറിയൽ
കാർഡിന്റെ കോപ്പി (ആധാർ/ ഇലക്ഷൻ ID)
2. റേഷൻ കാർഡ് കോപ്പി
3. വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
(BPL)മുൻഗണനാ
വിഭാഗത്തിൽപ്പെട്ടവർക്ക് വരുമാന സർട്ടിഫിക്കറ്റ്
ഹാജരാക്കേണ്ടതില്ല)
4. അപേക്ഷക വിധവയാണെന്നും
പുനർവിവാഹം ചെയ്തിട്ടില്ലായെന്നുമുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
5. സ്വയം തൊഴിൽ പദ്ധതി
പ്രകാരം ധനസഹായം അനുവദിച്ചിട്ടില്ല എന്നുള്ള ഗ്രാമപഞ്ചായത്ത് നഗരസഭ/കോർപ്പറേഷൻ
സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്.
6. സ്വയം തൊഴിൽ പദ്ധതി
പ്രകാരം ആരംഭിക്കുവാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിശദവിവരവും എസ്റ്റിമേറ്റും.
അവസാന തീയതി 2025 ഒക്ടോബർ 1.
0 Comments