The Farmer’s Luck - കർഷകന്റെ ഭാഗ്യം

 

                                   കർഷകന്റെ ഭാഗ്യം



സംഭവിച്ചതെല്ലാം  നല്ലതിനോ  ചീത്തയോ - ആർക്കാണ് പറയാൻ കഴിയുക?

 

ഒരിക്കൽ, ഒരു ചെറിയ ചൈനീസ് ഗ്രാമത്തിൽ, ബുദ്ധിമാനായ ഒരു വൃദ്ധ കർഷകൻ ജീവിച്ചിരുന്നു. ഒരു ദിവസം, അവന്റെ കുതിര എവിടേക്കൊ ഓടിപ്പോയി.

 

നാട്ടുകാർ എല്ലാവരും പറഞ്ഞു, "അയ്യോ ഭയങ്കര കഷ്ടമായി പോയി ! അയാൾ ഭാഗ്യം ഇല്ലാത്ത മനുഷ്യനാ, എന്തൊരു നിർഭാഗ്യം!."

 

കർഷകൻ ഇതൊന്നും കാര്യമാക്കാതെ ചിരിച്ചു കൊണ്ട്  ലളിതമായി മറുപടി നൽകി, "ഒരുപക്ഷേ എന്റെ കഷ്ട കാലമായിരിക്കാം , ഒരുപക്ഷേ അല്ലായിരിക്കാം."

പക്ഷേ എല്ലാവേരെയും അമ്പരപ്പിച്ചു കൊണ്ട്

ഒരു ആഴ്ച കഴിഞ്ഞ്, കുതിര തിരിച്ചെത്തി - മൂന്ന് കാട്ടു കുതിരകളെയും  തിരികെ കൊണ്ടുവന്നു!

നാട്ടുകാർ എല്ലാവരും പറയാൻ തുടങ്ങി.

"കൊള്ളാം! എന്തൊരു ഭാഗ്യം! അയാൾ ഭാഗ്യവാനാണ് " അയൽക്കാർ പറഞ്ഞു.

 

കർഷകൻ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു "ഒരുപക്ഷേ ആയിരിക്കാം , ചിലപ്പോൾ അല്ലായിരിക്കാം."

കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അത് സംഭവിച്ചത്.

 കർഷകന്റെ മകൻ കാട്ടു കുതിരകളിൽ ഒന്നിൽ കയറാൻ ശ്രമിച്ചു. അവൻ താഴെ വീണു കാലൊടിഞ്ഞു.

വീണ്ടും അയല്പക്കക്കാർ പറയാൻ തുടങ്ങി

“അയാൾക്ക് ഭയങ്കര കഷ്ടകാലമാണെന്ന് തോന്നുന്നു. "എന്തൊരു നിർഭാഗ്യവാനാണയാൾ!"

 

പക്ഷേ കർഷകൻ ശാന്തമായി പറഞ്ഞു, "ഒരുപക്ഷേ ആയിരിക്കാം , ചിലപ്പോൾ അല്ലായിരിക്കാം."

 

കുറച്ച് ദിവസങ്ങൾക്ക് ശേഷം, യുവാക്കളെ യുദ്ധത്തിന് കൊണ്ടുപോകാൻ സൈന്യം ഗ്രാമത്തിലെത്തി. എന്നാൽ അവന്റെ കാലൊടിഞ്ഞതിനാൽ, കർഷകന്റെ മകനെ കൊണ്ടുപോയില്ല.

 

ഗ്രാമവാസികൾ എല്ലാവരും ഒന്നടങ്കം പറഞ്ഞു, "എന്തൊരു അത്ഭുതകരമായ ഭാഗ്യം!"

 

കർഷകൻ തലയാട്ടി വീണ്ടും തന്റെ പതിവ് ശൈലി ആവർത്തിച്ചു , "ഒരുപക്ഷേ ആയിരിക്കാം , ചിലപ്പോൾ അല്ലായിരിക്കാം."

 

ഗുണപാഠം: അടുത്തതായി എന്ത് സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഒരു സാഹചര്യത്തെ വിലയിരുത്താൻ തിരക്കുകൂട്ടരുത് - ഇന്ന് മോശമായി തോന്നുന്നത് നാളെ നല്ലതായിരിക്കാം.

Post a Comment

0 Comments