30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കായി നോർക്ക വനിതാ മിത്ര പദ്ധതി.


വനിതാമിത്ര-സംരംഭക വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം 



പ്രവാസി വനിതകൾക്കായി വനിതാ വികസന കോർപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയാണ് നോർക്ക വനിതാ മിത്ര പദ്ധതി. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്ത ശേഷം മടങ്ങിയെത്തുന്ന വനിതകൾക്ക് പരമാവധി 30 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന അപേക്ഷകയ്ക്ക് പദ്ധതി ചെലവിന്റെ 15% തുല്യമായ തുക (പരമാവധി 3 ലക്ഷം രൂപ വരെ) മൂലധന സബ്സിഡി നൽകുന്നതാണ്. വായ്പയുടെ അവസാന തവണകളിലേക്കാണ് സബ്സിഡി തുക വരവ് വയ്ക്കുക. വായ്പയുടെ കാലാവധിക്കിടയിൽ തിരിച്ചടവ് മുടക്കം വരാത്ത വായ്പക്കാർക്ക് മാത്രമേ മൂലധന സബ്സിഡി അനുവദിച്ചു കിട്ടുകയുള്ളു. അതു പോലെ തന്നെ മൂലധന സബ്സിഡി തിട്ടപ്പെടുത്തുന്ന സമയത്ത് വായ്പയിൽ തവണ മുടക്കം ഉണ്ടാകാൻ പാടു ള്ളതല്ല. മുടക്കമുണ്ടെങ്കിൽ ആയത് തീർത്താൽ മാത്രമേ ആ സമയത്ത് മൂലധന സബ്സിഡി അനുവദിക്കുകയുള്ളൂ. കൃത്യമായി തിരിച്ചടവ് നടത്തുന്ന ഗുണഭോക്താ ക്കൾക്ക് ആദ്യത്തെ നാല് വർഷം വായ്പ തുകയിന്മേൽ 3% പലിശ സബ്സിഡിയും അനുവദിക്കുന്നതാണ്.

 അപേക്ഷ സമർപ്പിക്കേണ്ടത്  www.kswdc.org   വഴിയാണ് 

 

യോഗ്യതാ മാനദണ്ഡം

1) 18നും 55നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

2) അപേക്ഷകയുടെ വാർഷിക കുടുംബവരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. 3) തിരിച്ചടവ് കാലാവധി 5 വർഷം

4) നോർക്ക റൂട്ട്സിന്റെ അന്തിമ അനുമതി ലഭ്യമാകുന്നവർക്ക് മാത്രമേ ഈ വായ്പ ലഭിക്കുകയുള്ളൂ.

5) ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് മാത്രമേ നോർക്ക വനിത മത പദ്ധതിയിൽ വായ്പയ്ക്ക് അർഹതയുണ്ടായിരിക്കുകയുള്ളു.

6) ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ വായ്പ അനുവദിക്കുന്നതല്ല

7) ലഭ്യമായ ... രേഖകൾക്കൊപ്പം റേഷൻ കാർഡിന്റെ പകർപ്പും പാസ് പോർട്ടിന്റെ പകർപ്പും അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതാണ്.

8) പാസ്പോർട്ടിന്റെ വിശദാംശങ്ങൾ അടങ്ങിയ പേജിന്റെയും വ്യക്തിഗത വിവരങ്ങൾ അടങ്ങിയ പേജിന്റെയും, വിസ, എക്സിറ്റ് പേജുകളുടെയും പ്രസ്തുത പാസ്പോർട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങൾ അടങ്ങിയ പേജുകളു ടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതാണ്.

Read More: വിദ്യാധൻ സ്കോളർഷിപ്പ് 

നോർക്ക വനിതാ മിത്ര പദ്ധതി. Application Form👇👇

Aplication Form


Post a Comment

0 Comments