K SMART REGISTRATION AND LOGIN

              K SMART REGISTRATION AND LOGIN



 കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം അതിനായി ഗൂഗിളില്‍ K SMART എന്ന് സെര്‍ച് ചെയ്യുക. https://ksmart.lsgkerala.gov.in/ui/web-portal എന്ന സൈറ്റ് ഓപ്പണ്‍ ആക്കുക



രജിസ്റ്റർ എന്ന് എഴുതിയിരിക്കുന്നത് ക്ലിക്ക് ചെയ്യുക അപ്പോൾ ഇൻസ്റ്റിറ്റ്യൂഷൻ രജിസ്ട്രേഷൻ, സിറ്റിസൺ രജിസ്ട്രേഷൻ, ലൈസൻസി രജിസ്ട്രേഷൻ എന്ന് കാണാൻ സാധിക്കും. അതിൽ സിറ്റിസൺ രജിസ്ട്രേഷൻ സെലക്ട് ചെയ്യുക. സെലക്ട് ചെയ്തതിനു ശേഷം ഒരു POP UP വിൻഡോയിൽ ഇംഗ്ലീഷ് OR മലയാളം സെലക്ട് ചെയ്തതിനുശേഷം ഒരു ഡിക്ലറേഷൻ ടിക്ക് ചെയ്തു പ്രൊസീഡിൽ സെലക്ട് ചെയ്യുക.

കെ സ്മാർട്ട്  രജിസ്റ്റർ ചെയ്യുന്നതിനായി രണ്ട്  തരത്തിൽ  ചെയ്യാം.  ഒന്ന് ആധാർ  നമ്പർ കൊടുത്തു.  അതല്ലാതെ പാൻ കാർഡ്വോട്ടർ ഐഡി, പാസ്പോർട്ട് എന്നീ ഡോക്യുമെന്റ്സ് നൽകിയും കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യാം.

ഈ സൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടില്ല ഇല്ല എങ്കില്‍ രജിസ്ട്രേഷന്‍ ചെയ്തു ലോഗിന്‍ ചെയ്യണം.

ആദ്യം ആധാർ മുഖേനെ എങ്ങനെ രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം

രജിസ്ട്രേഷന്‍ ചെയ്യാനായി ആധാര്‍ നമ്പര്‍ മൊബൈലുമായി ലിങ്ക് ആയിരിക്കണം. ആധാര്‍ നമ്പര്‍ കൊടുക്കുമ്പോള്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പരിലേക്ക് OTP പോകുന്നു. OTP ടൈപ്പ് ചെയ്യാനുള്ള കോളത്തില്‍ ശരിയായി നമ്പര്‍ കൊടുത്താല്‍ നമ്മുടെ ആധാറില്‍ പേര് അവിടെ കാണാന്‍ സാധിക്കും. താഴെ Registration Enter ചെയ്താല്‍  നമ്മുടെ ആധാറിലുള്ള ഫോട്ടോ സഹിതം പേര് അവിടെ കാണാൻ സാധിക്കും.

അതിനുശേഷം വീണ്ടും മൊബൈൽ നമ്പർ കൊടുത്ത്  OTP സബ്മിറ്റ് ചെയ്യണം അവിടെ പ്രത്യേകമായി വാട്സ്ആപ്പ് നമ്പറോ ഇമെയിലോ കൊടുക്കാനുള്ള സൗകര്യവും ഉണ്ട്.



ഇനിയും ആധാർ നമ്പർ ഇല്ലാതെ മറ്റു ഡോക്യുമെന്റ്സ് ഉപയോഗിച്ച് എങ്ങനെ  കെ സ്മാർട്ടിൽ രജിസ്റ്റർ  ചെയ്യാമെന്ന് നോക്കാം അതിനായി Register with other method സെലക്ട് ചെയ്യണം അതിനുശേഷം നമ്മുടെ കയ്യിലുള്ള ഏത് ഡോക്യുമെന്റ്സ് ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക അതിൽ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് ഇലക്ഷൻ ഐഡി എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിൽ ആധാർ കാർഡ് കൊടുത്തിരിക്കുന്നത് ആധാർ മൊബൈലുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇവിടെ ആധാർ ഉപയോഗിക്കാവുന്നതാണ്.

 അതിനുശേഷം നമ്മൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഡോക്യുമെന്റ് സെലക്ട് ചെയ്തതിനു ശേഷം ഡോക്യുമെന്റ്സ് നമ്പർ എന്ന കോളത്തിൽ നമ്മൾ സെലക്ട് ചെയ്ത ഡോക്യുമെന്റ്സ് നമ്പർ ആ കോളത്തിൽ ടൈപ്പ് ചെയ്യുക അതിനുശേഷം അടുത്ത കോളത്തിൽ അപ്‌ലോഡ് ഫയൽ എന്നതിൽ സെലക്ട് ചെയ്ത ഡോക്കുമെന്റ്സിന്റെ പിഡിഎഫ് ഫയൽ അപ്‌ലോഡ് ചെയ്യുക. അതിന് താഴെയായി പേരും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും എന്റർ ചെയ്യുക മൊബൈലിൽ നിന്നും ഇമെയിൽ നിന്നും ലഭിക്കുന്ന ഒ ടി പി സബ്മിറ്റ് ചെയ്യുക ശേഷം രജിസ്റ്റർ എന്നതിൽ എന്റർ ചെയ്യുക.

ആധാർ കാർഡ് കൊടുത്തിരിക്കുന്നത് ആധാർ മൊബൈലുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇവിടെ ആധാർ ഉപയോഗിക്കാവുന്നതാണ്.

 അതിനുശേഷം നമ്മൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഡോക്യുമെന്റ് സെലക്ട് ചെയ്തതിനു ശേഷം ഡോക്യുമെന്റ്സ് നമ്പർ എന്ന കോളത്തിൽ നമ്മൾ സെലക്ട് ചെയ്ത ഡോക്യുമെന്റ്സ് നമ്പർ ആ കോളത്തിൽ ടൈപ്പ് ചെയ്യുക അതിനുശേഷം അടുത്ത കോളത്തിൽ അപ്‌ലോഡ് ഫയൽ എന്നതിൽ സെലക്ട് ചെയ്ത ഡോക്കുമെന്റ്സിന്റെ പിഡിഎഫ് ഫയൽ അപ്‌ലോഡ് ചെയ്യുക. അതിന് താഴെയായി പേരും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും എന്റർ ചെയ്യുക മൊബൈലിൽ നിന്നും ഇമെയിൽ നിന്നും ലഭിക്കുന്ന ഒ ടി പി സബ്മിറ്റ് ചെയ്യുക ശേഷം രജിസ്റ്റർ എന്നതിൽ എന്റർ ചെയ്യുക.

K- SMART Registration Documents

Aadhar with mobile Number Linked

OR

Aadhar

Pan card

Passport

Voter ID

Registration process👉K-smart 👉 Register 👉 citizen registration👉 Declaration👉proceed👉Mobile number linked Aadhar OR Aadhar, Pan card, Passport, Voter Id 👉 Register.




Post a Comment

0 Comments