വിദ്യാധൻ സ്കോളർഷിപ്പ്

 വിദ്യാധൻ സ്കോളർഷിപ്പ്.



സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠനത്തിൽ പ്രാഗൽഭ്യമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ സരോജിനി - ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് വിദ്യാധൻ സ്കോളർഷിപ്പ്.

SSLC/CBSE പത്താം കാസ് പാസ്സാകുന്ന വിദ്യാർത്ഥികളിൽ നിന്നും കൃത്യമായ തെരഞ്ഞെടുപ്പ് നടത്തിയായിരിക്കും സ്കോളർഷിപ്പ് നൽകുക.

അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ പ്ലസ്  വൺ, പ്ലസ് ടു പഠന കാലയളവിൽ പതിനായിരം (10,000)രൂപ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. തുടർന്നും അവർ പഠനത്തിലെ പ്രാഗൽഭ്യം നിലനിർത്തി ഉയർന്ന നിലയിൽ പാസ്സാകുന്നപക്ഷം അവർ തിരഞ്ഞെടുക്കുന്ന ഏത് വിദ്യാഭ്യാസ പദ്ധതിയ്ക്കും 25,000 രൂപ മുതൽ 75,000 രൂപാവരെയുള്ള സ്കോളർഷിപ്പ് ഫൗണ്ടേഷനിൽ നിന്നോ അല്ലെങ്കിൽ പുറത്തുനിന്നുള്ള സ്പോൺസേഴ്സ് വഴിയോ ലഭ്യമാക്കുന്നതാണ്.

അപേക്ഷകരുടെ കുറഞ്ഞ യോഗ്യത

  • വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്.  
  • SSLC 2025 മാർച്ച് പരീക്ഷയ്ക്ക് എലാ വിഷയങ്ങളിലും 'A+', നേടിയവർക്ക് 
  • CBSE പത്താം കാസ് മാർച്ച് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A1 നേടിയവർക്ക് 

(ഭിന്ന ശേഷി/ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ  വിഷയങ്ങളിലും “A” മതി.)


തെരഞ്ഞെടുപ്പ് രീതി

ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകളിലെ വിവരങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ” വിദ്യാർത്ഥികൾക്ക് ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുന്നതാണ്. ഈ പരീക്ഷ പാസ്സാകുന്നവരിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം. എസ്. എസ്. എൽ. സി. ഗ്രേഡ്, പഠിച്ച സ്കൂൾ, പഠന മാധ്യമം, എഴുത്ത്പരീക്ഷയിലെ മാർക്ക്, അഭിമുഖത്തിലെ മാർക്ക്, വിദ്യാഭ്യാസ ഇതര മേഖലകളിലെ പങ്കാളിത്തം, കുടുംബ സാമ്പത്തികം, നേരിട്ടുള്ള ഭവന സന്ദർശനം ഇവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ വിദ്യാധൻ പദ്ധതിയിൽ ഉൾപ്പെടുത്തും. പരീക്ഷയുടേയും, അഭിമുഖത്തിന്റെയും സ്ഥലവും, സമയവും, തീയതിയും അതാത് വിദ്യാർത്ഥികൾ നൽകിയിട്ടുള്ള ഇ-മെയിലിലൂടെ / മൊബൈൽ ഫോണിലൂടെ അറിയിപ്പ് നൽകും.

 

പ്രധാന തീയതികൾ

അപേക്ഷിയ്ക്കേണ്ട അവസാന തീയതി : 2025 ജൂൺ 22

സ്ക്രീനിംഗ് ടെസ്റ്റ് & അഭിമുഖം പ്രത്യേകം അറിയിക്കുന്നതാണ്

ഓൺലൈനായി നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ : 

(താഴെ സൂചിപ്പിച്ചിരിക്കുന്ന രേഖകൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.)

 1) 2025 SSLC മാർക്ക്ലിസ്റ്റിന്റെ ഒറിജിനൽ കമ്പ്യൂട്ടർ പ്രിന്റ് ഔട്ട് കോപ്പി

2) പാസ്പോർട്ട് സൈസ് ഫോട്ടോ

3) വരുമാന സർട്ടിഫിക്കറ്റ് പകർപ്പ്

4) ഭിന്ന ശേഷി/ശാരീരിക വൈകല്യം ഉള്ളവർക്ക് - വൈകല്യ സർട്ടിഫിക്കറ്റ് (ഇവയെല്ലാം  സ്കാൻ ചെയ്ത് അപ്- ലോഡ് ചെയ്യണം.)

N.B: പരമാവധി അപേക്ഷകളുടെ എണ്ണം 10,000 ആണ്. ഈ എണ്ണം എത്തിക്കഴിഞ്ഞാൽ, അവസാന തീയതി എത്തിയിട്ടിലെങ്കിലും, അതിനു ശേഷം വിദ്യാധൻ സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയില

 അപേക്ഷികേണ്ട വിധം: 

1. നിങ്ങൾക്ക് സ്വന്തമായി ഒരു ഇ- മെയിൽ id ഉണ്ടെങ്കിൽ മാത്രമേ അപേക്ഷിയ്ക്കുവാൻ സാധിക്കുകയുള്ളൂ (ഇന്റർനെറ്റ് കഫെയുടെ ഇ മെയിൽ ഐ. ഡി. ഉപയോഗിക്കാൻ പാടില്ല . സ്വന്തമായി ഇ- മെയിൽ id ഇലെങ്കിൽ www.gmail.com ലോ അലെങ്കിൽ മറ്റ് സർവ്വീസ് പ്രൊവൈഡർ വഴിയോ ഒരു ഇ- മെയിൽ അക്കൗണ്ട് തുടങ്ങുക. ഈ അക്കൗണ്ടിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും  മറക്കാതെ സൂക്ഷിയ്ക്കുക.

2. നിങ്ങൾ പുതിയാതായി രജിസ്റർ ചെയ്യുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടിവരും.

(a) First Name : ഇവിടെ താങ്കളുടെ വിദ്യാഭ്യാസ രേഖകളിൽ ഉള്ള ആദ്യപേര് നൽകുക.

(b) Last Name : ഇവിടെ താങ്കളുടെ വിദ്യാഭ്യാസ രേഖകളിൽ ഉള്ള രണ്ടാം പേര് നൽകുക. അഥവാ expansion of initials.

(c) user name : താങ്കളുടെ മേൽപ്പറഞ്ഞ ഇ- മെയിൽ id നൽകുക. ഭാവിയിലെ ഉപയോഗത്തിന് വിദ്യാധൻ അക്കൗണ്ട് തുറക്കുവാൻ ഇതേ ഇ-മെയിൽ id തന്നെ ഉപയോഗിക്കണം. യാതൊരു കാരണവശാലും സൈബർ കഫെയുടെയോ, മറ്റുള്ളവരുടെയോ ഇ - മെയിൽ id ഉപയോഗിക്കരുത്.

(d) vidyadhan password : മുകളിൽ ഉണ്ടാക്കിയ user name ന് വളരെ സങ്കീർണ്ണമായ ഒരു പാസ്‌വേഡ് ഉണ്ടാക്കുക. ഈ പാസ്‌വേഡ് കുറഞ്ഞത് 8 digits എങ്കിലും ഉണ്ടായിരിക്കണം. ആയത് ഇ - മെയിൽ id യുടെ  പാസ്‌വേഡ് ആയിരിക്കരുത്. Vidyadhan അപേക്ഷയിലേക്ക് നിങ്ങൾ അടുത്ത തവണ Log in ചെയ്യുമ്പോൾ ഇ - മെയിൽ id യും ഇപ്രകാരം ഉണ്ടാക്കിയ Vidyadhan പാസ്‌വേഡ് ആണ് ഉപയോഗിക്കേണ്ടത്. ഈ പാസ്‌വേഡ് മറക്കാതെ സൂക്ഷിക്കുക. എന്തെങ്കിലും കാരണവശാൽ  പാസ്‌വേഡ് മറന്നുപോയാൽ Home Page ലെ Forgot Password എന്ന ലിങ്കിൽ കിക്ക് ചെയ്ത് പുതിയ Password ഉണ്ടാക്കുക.

3. ഇനി apply now എന്ന button ൽ കിക്ക് ചെയ്യുക. ഉടനെതന്നെ താങ്കളുടെ ഇ - മെയിൽ അക്കൗണ്ടിലേയ്ക്ക് ഫൗണ്ടേഷനിൽ നിന്നും account activation ലിങ്ക് ഒരു ഇ - മെയിൽ ആയി എത്തുന്നതാണ്.

4. ഒരു പുതിയ Window , നിങ്ങളുടെ ഇ - മെയിൽ അക്കൗണ്ട് തുറക്കുകയും അതിൽ വന്ന ഫൗണ്ടേഷൻ മെയിലിലെ activation link ൽ ക്ലിക്ക് ചെയ്യുക. അതുമൂലം ഒരു Home Page വരുകയും അതിൽ അക്കൗണ്ട് activated ആയതായും Log in ചെയ്ത് തുടരാനും സന്ദേശം ലഭിക്കും. (അപ്രകാരം സന്ദേശം ഒന്നുംതന്നെ ( inbox -ൽ കണ്ടിലെങ്കിൽ spam folder/ trash -ലോ സന്ദേശം വന്നിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം)

5. E-mail id യും, Step 2 ലെ വിദ്യാധൻ പാസ്‌വേഡ് ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.

 6. Log in ചെയ്ത ശേഷം Vidyadhan Kerala Plus one Programme 2025 ൽ കിക്ക് ചെയ്യുക. Main Menu ലെ “Help" എന്ന ലിങ്കിൽ അമർത്തിയാൽ അപേക്ഷ സമർപ്പിക്കേണ്ടതിനുള്ള നിർദ്ദേശങ്ങളും, അനുബന്ധ കാര്യങ്ങളും അറിയുവാൻ സാധിക്കും. നിർദ്ദേശങ്ങൾ മലയാളത്തിലും ലഭ്യമാണ്.

7. അപേക്ഷ ഉണ്ടാക്കിയശേഷം മാറ്റങ്ങൾ വരുത്തണമെന്നുണ്ടെങ്കിൽ അപേക്ഷയുടെ മുകൾഭാഗത്ത് കാണാവുന്ന Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മാറ്റങ്ങൾ വരുത്താവുന്നതാണ്.

8. കൂടെക്കൂടെ നിങ്ങളുടെ ഇ - മെയിൽ പരിശോധിച്ച് വിദ്യാധനിൽ നിന്നും വരുന്ന സന്ദേശങ്ങൾ വലതും ഉണ്ടെങ്കിൽ ആയതിലെ നിർദ്ദേശങ്ങൾ അനുസരിക്കുക.

9. അപേക്ഷയിൽ നിർബന്ധമായും പൂരിപ്പിക്കേണ്ടവ ( * അടയാളം ഉള്ളത്") പൂരിപ്പിച്ചിരിക്കണം. അത് ബാധകമല്ലെങ്കിൽ Nil എന്നോ NA എന്നോ പൂരിപ്പിക്കുക.

10. SSLC/ CBSE പത്താം കാസ് മാർക്ക് ലിസ്റ്റ് (കമ്പ്യൂട്ടർ പ്രിന്റ് ഔട്ട് കോപ്പി), പാസ്പോർട്ട് സൈസ് ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ് ഇവയുടെ പകർപ്പ് സ്കാൻ ചെയ്ത് അപേക്ഷയോടൊഷം അപ്ലോഡ് ചെയ്യേണ്ടതാണ്. (10" mark list എന്ന document type സെലക്ട് ചെയ്യണം.)

11. മുകളിൽ സൂചിപ്പിച്ച മാൻഡേറ്ററി രേഖകൾ അപേക്ഷയോടൊഷം ഉണ്ടെങ്കിൽ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളു. അപൂർണ്ണമായ അപേക്ഷകർ നിരസിക്കപ്പെടുന്നതാണ്.

12. ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ നിങ്ങളുടെ മൊബൈൽ ഫോൺ / ഇ - മെയിൽ ഫൗണ്ടേഷനിൽ നിന്നുള്ള അറിയിപ്പുകൾക്കായി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.

Apply for Vidyadhan Scholarship : https://www.vidyadhan.org/apply

Post a Comment

0 Comments