Who can see your friend list
നമ്മുടെ ഫേസ്ബുക്ക് ഫ്രണ്ട്സ് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ എന്ത് ചെയ്യണം.
നമ്മുടെ ഫേസ്ബുക്ക് ഫ്രണ്ട്സുകൾക്ക് നമ്മൾ ആഡ് ചെയ്തിരിക്കുന്ന
ഫ്രണ്ട്സുകൾ ആരൊക്കെയാണെന്ന് ചിലർക്ക് കൗതുകം തോന്നാം ചിലപ്പോൾ അവർ ചെക്ക്
ചെയ്തെന്നും ഇരിക്കും അത് അനുവദിച്ചു കൊടുക്കണമോ
എന്ന് നമുക്ക് തീരുമാനിക്കാൻ സാധിക്കും.
നിങ്ങളുടെ
ഫേസ്ബുക്കിൽ നിങ്ങളുടെ ഫ്രണ്ട്സുകൾ ആയിട്ടുള്ളവരുടെ പേരുകൾ മറ്റുള്ളവർ
കാണാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ താഴെപ്പറയുന്ന സെറ്റിങ്ങുകളിൽ ചില മാറ്റങ്ങള്‍
വരുത്തിയാൽ മതിയാകും. അതെങ്ങനെയാണെന്ന് നോക്കാം.
ആദ്യമായി ഫേസ്ബുക്ക് ഓപ്പൺ ചെയ്യുക. നിങ്ങളുടെ പ്രൊഫൈൽ പിക്ചർ കാണുന്ന
സ്ഥലത്ത് ടച്ച് ചെയ്യുക അതിനുശേഷം സ്ക്രോൾ ചെയ്തു Setting &
privacy എന്നതിൽ ടച്ച് ചെയ്ത് ഓപ്പൺ ആക്കുക . പിന്നീട് സെറ്റിംഗ്സ്
എന്ന് കാണാൻ കഴിയും അത് ടച്ച് ചെയ്തു ഓപ്പൺ ആക്കുക. ഓപ്പൺ
ആയതിനു ശേഷം താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ How people can find and contact
you എന്ന് കാണാൻ കഴിയും അതും ടച്ച് ചെയ്ത് ഓപ്പൺ ചെയ്യുക അതിൽ who
can see your friend list. എന്നുള്ളതിൽ
- Public
- Friends
- Friends except
- Specific friends
- Only me
എന്നുള്ളതിൽ
നമുക്ക് ആവശ്യമുള്ളത് സെലക്ട് ചെയ്യാവുന്നതാണ് Only me എന്നുള്ളത് സെലക്ട് ചെയ്യുകയാണെങ്കിൽ നമ്മുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള
പേരുകൾ നമുക്ക് മാത്രമേ നോക്കാൻ സാധിക്കുകയുള്ളൂ.
Facebook----profile picture three line-----Setting &
Privacy------Setting---- How people can find and contact you------- who can see your friend
list ----Then select your choice
0 Comments